ശൈലജ ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി:മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്

ബുധന്‍, 19 മെയ് 2021 (10:01 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ തങ്ങളുടെ നിലപാടുകള്‍ മിക്ക സിനിമ താരങ്ങളും പങ്കുവെച്ചിരുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 
 
'രണ്ടാമൂഴം ഇല്ല എന്ന സ്ഥിതിക്ക്, കേരളത്തിലെ ഒരു പൗരന്‍ എന്ന നിലയില്‍, സ്ഥാനമൊഴിയുന്ന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
 
പാര്‍വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങി നിരവധി താരങ്ങളും ഈ വിഷയത്തില്‍ പ്രതികരണമായി നേരത്തെ എത്തിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍