വീണ ജോർജോ ആർ ബിന്ദുവോ? പുതിയ ആരോഗ്യമന്ത്രി ആര്?

ജോൺസി ഫെലിക്‌സ്

ചൊവ്വ, 18 മെയ് 2021 (14:02 IST)
കെ കെ ശൈലജ ടീച്ചർ ഒഴിവാക്കപ്പെട്ടതോടെ പുതിയ ആരോഗ്യമന്ത്രി ആര് എന്ന ചോദ്യമാണ് സംസ്ഥാനത്താകമാനം ഉയരുന്നത്. ആറന്മുള എം എൽ എയായ വീണ ജോർജ്ജ് ആരോഗ്യമന്ത്രിയാകുമെന്നാണ് സൂചന. എന്നാൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള ആർ ബിന്ദു ആരോഗ്യമന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
 
തൃശൂർ മേയർ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ് ആർ ബിന്ദു. സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻറെ ഭാര്യയാണ്. 
 
എം എൽ എ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള വീണ ജോർജ്ജിന് സുപ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആദ്യ പേരുകാരിൽ ഒരാളാണ് വീണ.
 
അതേസമയം, കെ എൻ ബാലഗോപാലിൻറെ പേരും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍