പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ ഉൾക്കൊള്ളിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്ന ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ചടങ്ങ് ലളിതമായി നടത്താൻ ഭരണതീരുമാനം മതി ഭരണഘടന പൊളിക്കേണ്ടതില്ലെന്നും ഹരീഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്ന ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണം എന്നു പലരെയും പോലെ ഞാനും അഭ്യർത്ഥിക്കുന്നു.
"അധികാരം കയ്യിലുണ്ട്, ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും, മാറിയിരുന്നു മോങ്ങിക്കോ" എന്ന ചില കമന്റുകളും കണ്ടു. നരേന്ദ്രമോദി അങ്ങനെ ചെയ്യുന്നേ അമിത്ഷാ ഇങ്ങനെ ചെയ്യുന്നേ എന്നു ഇനി അത്തരം സഖാക്കൾ മോങ്ങാൻ നിൽക്കരുത്. കേന്ദ്രത്തിൽ അധികാരം BJP യുടെ കയ്യിലാണ്.