ഇതൊക്കെ വെളിപ്പെടുത്തിയതിന് ശേഷവും എനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. നടിയുടെ വെളിപ്പെടുത്തൽ വന്നപ്പോൾ ദുരനുഭവം തുറന്നു പറയാൻ തീരുമാനിച്ചു. ഇപ്പോഴും രാഹുലിന് വെല്ലുവിളിയുടെ സ്വരമാണ്'', അവന്തിക പറഞ്ഞു.
രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത്. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാൽ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുൽ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തിൽ പറയുന്നു.