Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചരിക്കുകയാണ് കെപിസിസി. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചിരുന്നു. പിന്നാലെ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കളും രാജി ആവശ്യം ഉയർത്തി.