തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45ഓടെ ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പശ്ചാത്തലത്തിലും പകിട്ടൊന്നും കുറയാതെയാണ് നടന്നത്. . മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി കെ.രാജീവ് കുമാർ ഒരുക്കിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിനെത്തിയത്. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമാണ് ചടങ്ങിനെത്തിയുള്ളു. സത്യപ്രതിജ്ഞ സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നു.
ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ, പി ആർഡി ഡയറക്ടർ ഹരികിഷോർ, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശനാനുമതി ലഭിച്ചത്