ബിജെപിയില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 2 ജൂണ്‍ 2021 (16:13 IST)
ബിജെപിയില്‍ തുടരാന്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് അതൃപ്തി. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ ബിജെപി നടത്തിയ പരാമര്‍ശങ്ങളില്‍ സുരേഷ് ഗോപിക്ക് കടുത്ത വിയോജിപ്പുണ്ട്. അതിനു പിന്നാലെയാണ് തൃശൂരിലെ കുഴല്‍പ്പണ കേസും സംസ്ഥാന നേതൃത്വത്തെ ഉലച്ചിരിക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സംശയനിഴലിലാണ്. ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ അഭിപ്രായത്തിനെതിരെ മോശം ഭാഷയില്‍ ബിജെപി നേതാക്കളും ജനം ടിവിയും പ്രതികരിച്ചതില്‍ സുരേഷ് ഗോപി നേരത്തെ അതൃപ്തി പരസ്യമാക്കിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍