ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾ എന്തുവിലനൽകിയും വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരിൽനിന്ന് വൻതുകവാങ്ങി ഉണ്ണികൃഷ്ണൻപോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം. പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉള്ളൂ എന്നിരിക്കെ, അങ്ങനെ ചെയ്യാതെ പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകൽ തന്നെയായിരുന്നെന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു.