നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ കാര്യമായ സ്വാധീനം ചെലുത്തും. അത്തരമൊരു തീരുമാനം നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി കുറയ്ക്കുന്നു. ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നതില്‍ ക്രെഡിറ്റ് ബ്യൂറോകള്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ്.
ലളിതമായി പറഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന കമ്പനികള്‍ വാര്‍ഷിക ഫീസ് ഈടാക്കുന്നില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതാണ് നല്ലത്. ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. കാരണം അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദീര്‍ഘകാലത്തേക്ക് ഒരു വ്യക്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുമ്പോള്‍ അനുഭവിക്കുന്ന ആശ്വാസവും മൊത്തത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതുമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 1,00,000 ക്രെഡിറ്റ് പരിധിയുള്ള രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ 20,000 മാത്രമേ ഉപയോഗിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആകെ ലഭ്യമായ ക്രെഡിറ്റ് 2,00,000യാണ്. ആയതിനാല്‍ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 10% ആണ്. അത്തരമൊരു ക്രെഡിറ്റ് ഉപയോഗത്തെ തികച്ചും നല്ലതായി കണക്കാക്കാം.
എന്നാല്‍ മുകളില്‍ പറഞ്ഞ കാര്‍ഡുകളില്‍ ഒന്ന് നിങ്ങള്‍ ക്ലോസ് ചെയ്താല്‍ നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധി 1,00,000 ആയി കുറയും. കാരണം നിങ്ങളുടെ ക്രെഡിറ്റ് പരിധിയും 50% കുറയും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ കാര്‍ഡ് ഉപയോഗം 20,000 ല്‍ നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം തല്‍ക്ഷണം ഇരട്ടിയായി അതായത് 20% ആയി ഉയരും. ക്രെഡിറ്റ് ഉപയോഗത്തിലെ അത്തരമൊരു വര്‍ദ്ധനവ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും.