പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

നിഹാരിക കെ.എസ്

ശനി, 8 മാര്‍ച്ച് 2025 (13:43 IST)
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ലിം​ഗുസാമിയുടെ സൂപ്പർഹിറ്റ് സിനിമയാണ് പയ്യ. കാർത്തി, തമന്ന എന്നിവർ പ്രധാന വേഷം ചെയ്ത ചിത്രം ഇന്നും തമിഴകം ആഘോഷിക്കാറുണ്ട്. നയൻതാരയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം സംവിധായകനും നയൻതാരയ്ക്കുമിടയിൽ ഒരു കാര്യത്തിൽ അഭിപ്രായം വ്യത്യാസം വന്നതിനെ തുടർന്നാണ് നടിയെ മാറ്റിയത്.  
 
തമന്നയുടെ കരിയറിലെ തുടക്ക കാലത്ത് ചെയ്ത സിനിമയാണിത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ 19-20 വയസേ തമന്നയ്ക്കുള്ളൂ. നയൻതാരയായിരുന്നു സിനിമ ചെയ്യേണ്ടിയിരുന്നത്. കാർ യാത്രയാണ് സിനിമയിൽ. എല്ലായിടത്തും കാരവാൻ കൊണ്ട് വാരാനാകില്ല. കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകില്ല. ലെെറ്റ് പോകും ഉടനെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാൽ മൂന്ന് പേർ സാരി മറച്ച് നിന്നാൽ മതി. തമന്ന ഡ്രസ് മാറി റെ‍ഡി സർ എന്ന് പറഞ്ഞ് വരും. കൃത്യനിഷ്ഠയുണ്ട്. നീ കരീന കപൂറിനെ പോലെ വളർന്ന് വരുമെന്ന് ഞാനന്ന് പറഞ്ഞു. 
 
ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല. തമന്ന അത്രയും ആത്മാർത്ഥതയുള്ള നടിയാണെന്ന് ലിം​ഗുസാമി വ്യക്തമാക്കി. ഇന്നും തമന്ന ലെെം ലെെറ്റിലുണ്ട്. പയ്യയുടെ റി റിലീസ് സമയത്ത് വീട്ടിൽ പോയി ഒരു ബാെക്ക കൊടുത്തു. തന്നോട് വലിയ ബഹുമാനമാണ് തമന്നയ്ക്കെന്നും ലിം​ഗുസാമി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍