തമന്നയുടെ ആ നിബന്ധന വിജയ് വർമ്മയ്ക്ക് പിടിച്ചില്ല; കലഹത്തിനൊടുവിൽ വേർപിരിഞ്ഞ് താരങ്ങൾ

നിഹാരിക കെ.എസ്

വെള്ളി, 7 മാര്‍ച്ച് 2025 (11:26 IST)
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിജയ് വർമ്മയും തമന്നയും വേര്‍പിരിഞ്ഞിരിക്കുകയാണ്. തമന്ന ഒരു കാര്യത്തില്‍ മുന്നോട്ട് വച്ച നിബന്ധനയാണ് വേര്‍പിരിയലിന് കാരണമായത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എത്രയും വേഗം വിവാഹം നടത്തണം എന്നായിരുന്നു തമന്നയുടെ ആഗ്രഹം. എന്നാല്‍ ഈ തമന്നയുടെ തീരുമാനത്തോട് വിജയ് വര്‍മ്മ കൃത്യമായി പ്രതികരിച്ചില്ല. 
 
വിവാഹത്തെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വലിയ തര്‍ക്കം ഉണ്ടായതോടെ വേര്‍പിരിയലിലേക്ക് കലാശിക്കുകയായിരുന്നു. ഇതോടെയാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ അടക്കം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കിയത്. നേരത്തെ തന്നെ ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പ്രണയം അവസാനിപ്പിക്കുകയാണെങ്കിലും ഇരുവരും സൗഹൃദം തുടരും. 
 
അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോള്‍ ജീവിതത്തില്‍ വളരെ സന്തോഷവതിയാണ്, വിവാഹം എന്നത് സാധ്യത മാത്രമാണെന്ന് നടി പറഞ്ഞിരുന്നു. കരിയറിനും വിവാഹത്തിനും തമ്മില്‍ ബന്ധമില്ല. വിവാഹം കഴിഞ്ഞാല്‍പ്പോലും അഭിനയം തുടരും എന്നും തമന്ന പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍