കുളിക്കുമ്പോൾ എനിക്കൊരു വിചിത്രസ്വഭാവമുണ്ട്, ശരീരം മുഴുവൻ തൊട്ട് നോക്കും, നന്ദി പറയും: തമന്ന

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2025 (12:43 IST)
താന്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നത് തന്റെ ശരീരത്തെ തന്നെയാണെന്ന് നടി തമന്ന. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ബോഡി പോസിറ്റിവിറ്റിയെ പറ്റി സംസാരിച്ചത്. എനിക്കൊരു വിചിത്രമായ സ്വഭാവമുണ്ട്. കുളിക്കുമ്പോള്‍ ഞാന്‍ ശരീരമെല്ലാം തൊട്ട് നോക്കി നന്ദി പറയും. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ അത് അങ്ങനെയല്ലെന്ന് മനസിലാക്കി.
 
 ഞാന്‍ എന്റെ ശരീരത്തെ നന്നായി സ്‌നേഹിക്കുന്നയാളാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നന്ദി പറയും. നിങ്ങള്‍ക്കിത് വിചിത്രമായി തോന്നുമായിരിക്കും. പക്ഷേ ഞാനിത് ചെയ്യാറുണ്ട്. ഈ ശരീരത്തില്‍ എനിക്കൊപ്പം ഉള്ളതിന് നന്ദി പറയും. തമന്ന പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍