തെന്നിന്ത്യൻ നായിക നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ സിനിമയുടെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്. ഒരു സിനിമയുടെയും പ്രൊമോഷന് പങ്കെടുക്കാത്ത നയൻതാര മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗത്തിന്റെ പൂജയിൽ പങ്കെടുത്തിരിക്കുകയാണ്.