Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (14:53 IST)
Mammootty- Nayanthara
മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരടക്കം വമ്പന്‍ താരനിരയാണുള്ളത്. നയന്‍താരയാണ് സിനിമയില്‍ നായികയാവുന്നത്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത നയന്‍താര മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
 
നേരത്തെ മമ്മൂട്ടി- നയന്‍താര കോമ്പിനേഷനില്‍ വന്നിട്ടുള്ള രാപ്പകല്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍,പുതിയ നിയമം എന്നീ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. തസ്‌കരവീരന്‍ മാത്രമാണ് ഇതിന് ഒരു അപവാദം. അതിനാല്‍ തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍താരയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. അതേസമയം മമ്മൂട്ടിയുടെ പെയറായി തന്നെയാണോ നയന്‍താര ഒന്നിക്കുന്നത് എന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ച നടി രേവതിയും സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു.
 
 ഇവര്‍ക്ക് പുറമെ രഞ്ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബാലവാടി മുതലായ താരങ്ങളും മഹേഷ് നാരായണന്‍ സിനിമയില്‍ ഭാഗമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍