തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ജൂലൈ 2025 (12:04 IST)
neha
തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു. നെല്ലിപ്പറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ 22 കാരിയായ നേഹയാണ് മരിച്ചത്. ആറുമാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നു നേഹ. ഞായറാഴ്ച നേഹയും ഭര്‍ത്താവ് പെരിഞ്ഞനം പുതുമടത്തില്‍ രഞ്ജിത്തും പെണ്‍കുട്ടിയുടെ ആലപ്പാട്ടുള്ള വീട്ടിലെത്തിയിരുന്നു.
 
തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചു പോയി. നേഹ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍