'നയൻതാര എനിക്ക് സ്പെഷ്യൽ ആണ്, ഞങ്ങൾ പ്രണയത്തിലാണ്'; അന്ന് പ്രഭുദേവ വെളിപ്പെടുത്തിയ കാര്യം

നിഹാരിക കെ.എസ്

വെള്ളി, 7 ഫെബ്രുവരി 2025 (10:55 IST)
നയൻതാരയുടെ പ്രണയ ബന്ധങ്ങളെല്ലാം വിവാദമായിരുന്നു. ഇന്ന് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെങ്കിലും പഴയ കഥകള്‍ ഒന്നും അവസാനിക്കുന്നില്ല. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റില്‍ നയന്‍ തന്റെ പഴയ പ്രണയ കഥയും, അതില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അനുഭവിച്ച ഡിപ്രഷനും നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, നയൻസിന്റെ പഴയ ബന്ധങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
 
2009 ല്‍ ആണ് നയന്‍താരയും പ്രഭുദേവയും പ്രണയത്തിലായത്. ഈ സമയം പ്രഭുദേവ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ഒരു വർഷം നീണ്ട ഗോസിപ്പുകൾക്കൊടുവിൽ ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനും നയനും പ്രണയത്തിലാണെന്ന് പ്രഭുദേവ വ്യക്തമാക്കി.
 
'എന്നെ സംബന്ധിച്ചിടത്തോളം നയന്‍താര എനിക്ക് സ്‌പെഷ്യലാണ്. അതെ ഞങ്ങള്‍ പ്രണയത്തിലാണം, അധികം വൈകാതെ ഞങ്ങള്‍ വിവാഹിതരാവും. ഇത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല' എന്നാണ് പ്രഭു ദേവ പറഞ്ഞത്. അതിന് തൊട്ടുപിന്നാലെ ഭാര്യ ലതയെ നിയമപരമായി പിരിയാനുള്ള നീക്കങ്ങളും പ്രഭുദേവ നടത്തി. 
 
എന്നാല്‍ ലത വിവാഹ മോചനം നല്‍കാന്‍ വിസമ്മതിച്ചു എന്ന് മാത്രമല്ല, ഭര്‍ത്താവിനെ തട്ടിയെടുത്ത നയന്‍താരയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തു. എന്നിരുന്നാലും 2010 ജൂലൈ മാസത്തോടെ പ്രഭുദേവയ്ക്കും ലതയ്ക്കും വിവാഹ മോചനം സംഭവിച്ചു. മക്കളുടെ സംരക്ഷണം അമ്മയ്ക്കായി. പ്രഭുദേവയ്ക്ക് കാണാന്‍ പോകാനുള്ള അനുവാദവും നല്‍കി. അതിന് ശേഷം നയന്‍താരയ്‌ക്കൊപ്പം ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിക്കുകയും ചെയ്തു. വിവാഹത്തിലേക്ക് എത്തുന്നതിന് മുന്‍പേ ആ ബന്ധം അവസാനിച്ചു. എന്താണ് പിരിയാനുള്ള കാരണം എന്ന് ഇതുവരെ പ്രഭുദേവയും നയന്‍താരയും വെളിപ്പെടുത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍