Vidaamuyarchi:തലയ്ക്കും പണികിട്ടി, റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിടാമുയർച്ചി വ്യാജപതിപ്പ് ഓൺലൈനിൽ

അഭിറാം മനോഹർ

വ്യാഴം, 6 ഫെബ്രുവരി 2025 (13:16 IST)
തമിഴകം ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചി. 2 വര്‍ഷങ്ങള്‍ക്ക് ശേഷം അജിത് സ്‌ക്രീനിലെത്തുന്നത് വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ആദ്യ ഷോ കഴിയുമ്പോള്‍ അജിത്തിന്റെ മറ്റൊരു ബോക്‌സോഫീസ് ഹിറ്റാകും സിനിമയെന്ന സൂചനകളാണ് പ്രേക്ഷകപ്രതികരണങ്ങള്‍ നല്‍കുന്നത്. 
 
 എന്നാല്‍ ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 1080 പി, 720 പി, 480 പി എന്നീ എച്ച് ഡി റെസല്യൂഷനുകളിലാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓണ്‍ലൈന്‍ പതിപ്പ് പുറത്ത് വന്നത് സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമാണ്. ഇതിന് മുന്‍പ് ഗെയിം ചെയ്ഞ്ചര്‍, പുഷ്പ 2 ,കങ്കുവ തുടങ്ങിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ സിനിമയുടെ റിലീസിന് തൊട്ടുപിന്നാലെ എത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍