MohanLal: താടി എടുത്തില്ല, പക്ഷേ ട്രിം ചെയ്ത് ചുള്ളനായി, സത്യൻ അന്തിക്കാട് സിനിമയിലെ മോഹൻലാൽ ലുക്ക് പുറത്ത്, പൊളിച്ചെന്ന് ആരാധകർ

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (20:48 IST)
Mohanlal
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. മന്ത്രി വി ശിവന്‍ക്കുട്ടിയുടെ മകന്റെ വിവാഹസല്‍ക്കാരചടങ്ങിലാണ് പുതിയ ലുക്കില്‍ മോഹന്‍ലാലെത്തിയത്. ഇത് കൂടാതെ സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുത്തു. താടി ട്രിം ചെയ്തുകൊണ്ട് കൂടുതല്‍ ചെറുപ്പമായ നിലയിലാണ് മോഹന്‍ലാല്‍ പുതിയ ചിത്രങ്ങളിലുള്ളത്. ഇതോടെ താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
 
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന പുതിയ സിനിമയായ ഹൃദയപൂര്‍വത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ ലുക്ക് എന്നാണ് അറിയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ താടി വടിച്ച് അഭിനയിക്കുന്ന ചിത്രമാകും ഹൃദയപൂര്‍വമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താടി ട്രിം ചെയ്തുകൊണ്ടാണ് പുതിയ ലുക്ക്. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ സത്യന്റേതാണ് കഥ. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലെ ഇരുപതാമത് ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍