റിലീസ് ആകാനുള്ളത് അഞ്ച് സിനിമകൾ, ഒന്ന് മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ പടം: മോഹൻലാൽ

നിഹാരിക കെ.എസ്

വെള്ളി, 31 ജനുവരി 2025 (11:15 IST)
നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫര്‍ കേരളത്തില്‍ നടക്കുന്ന കഥ ആണെങ്കില്‍ എമ്പുരാനിൽ ഖുറേഷി അബ്രാമിന്റെ ജീവിതമാണ് കാണിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. മന്ത്രി സജി ചെറിയാനുമായി നടത്തിയ സംസാരത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചത്.
 
‘എന്റെ പുതിയ സിനിമ വിശേഷം എന്ന് പറയുന്നത്, എന്റെ മൂന്ന് ചിത്രങ്ങളാണ് ഇനി പ്രദര്‍ശനത്തിന് വരുന്നത്. ആദ്യത്തേത് തുടരും എന്ന ചിത്രമാണ്. പിന്നെയുള്ളത് ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന എമ്പുരാന്‍ ആണ്. അതൊരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ചിലവ് എന്നത് ഞാന്‍ സാമ്പത്തികം കൊണ്ട് പറയുന്നതല്ല. അത്രയും വലിയ ഒരുപാട് സ്ഥലങ്ങളിലെല്ലാം പോയി ഷൂട്ട് ചെയ്ത സിനിമയാണ്.
 
ദുബായ്, യു.കെ, അമേരിക്ക തുടങ്ങിയ ഒരുപാട് നാടുകളില്‍ ഇത് ഷൂട്ട് ചെയ്തിട്ടുണ്ട്. വലിയൊരു സിനിമയാണ്. അന്യഭാഷയില്‍ നിന്നും ഒരുപാട് അഭിനേതാക്കളുണ്ട്. ബ്രിട്ടീഷ് അഭിനേതാക്കള്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ളവരും ഉണ്ട്. കാരണം ഇത് പുറം രാജ്യങ്ങളില്‍ നടക്കുന്ന കഥയാണ്.
 
ലൂസിഫര്‍ കേരളത്തില്‍ നടക്കുന്ന കഥ ആണെങ്കില്‍ എമ്പുരാന്‍ ഈ ഖുറേഷി അബ്രാം ആരാണെന്ന് കാണിക്കുന്ന സിനിമയാണ്. ആശിര്‍വാദ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. മുടക്കിയ കാശ് മാത്രമല്ല കോണ്‍ടെന്റ് നോക്കിയാലും വളരെ വലുതാണ് എമ്പുരാന്‍. അത് കഴിഞ്ഞ് ഞാന്‍ ചെയ്യുന്ന സത്യന്‍ അന്തിക്കാടിന്റെ കൂടെ ഒരു സിനിമയാണ്. പിന്നെ എന്റെ രണ്ട് തെലുങ്ക് സിനിമകള്‍ റിലീസ് ആകാന്‍ ഉണ്ട്,' മോഹൻലാൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍