കുംഭമേളയിൽ ഭഗാഗ്യം തെളിഞ്ഞ പെൺകുട്ടി; മൊണാലിസ സിനിമയിലേക്ക്

നിഹാരിക കെ.എസ്

വെള്ളി, 31 ജനുവരി 2025 (08:20 IST)
മഹാ കുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ എന്ന യുവതി ഇനി ബിഗ് സ്‌ക്രീനിലേക്ക്. മോനി ബോൺസ്ലെ എന്ന യുവതി ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തെത്തുന്നത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക.
 
ഈ സിനിമയുമായി ബന്ധപ്പെട്ടപ്പെട്ട് മൊണാലിസയുമായി സംവിധായകൻ സംസാരിച്ചു എന്നാണ് റിപ്പോർട്ട്. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചതായും സൂചനയുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമാത്രേ. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കശ്മീർ’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
മൊണാലിസയുടെ കണ്ണുകളോട് സാദൃശ്യമുള്ളതാണ് മോനിയുടെ കണ്ണുകളെന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പിന്നീട് മോനി ജന്മനാടായ മധ്യപ്രദേശിലെ ഇൻഡോറിലേക്ക് തിരിച്ചിരുന്നു. മോനിയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ മോനിയെ കാണാൻ നിരവധിപേർ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍