'സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാനുള്ള പ്ലാൻ കഴിഞ്ഞ വർഷം മുതലേ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ തൊട്ട് അഭിനയിച്ചിട്ടില്ല. അവസാനം അഭിനയിച്ച സിനിമ മരണമാസ് കൂടെ ഇറങ്ങാനുണ്ട്. സംവിധാനം ചെയ്യാൻ തന്നെയാണ് പ്ലാൻ. മുൻപേ ജോലി തുടങ്ങിയതാണ്. പക്ഷെ കമ്മിറ്റ്മെന്റുകൾ കാരണം മുടങ്ങിയും നീങ്ങിയും പോയതാണ്. കഴിഞ്ഞ രണ്ടര വർഷമായി തിരക്കഥ എഴുത്തും കാര്യങ്ങളുമായി തന്നെയാണ് നടക്കുന്നത്. പക്ഷെ നമ്മുടേതല്ലാത്ത കാരണങ്ങളാൽ നീണ്ടു പോകുകയാണ്. അതിനു വേണ്ടിയാണ് ചെറിയൊരു ബ്രേക്ക് എടുക്കുന്നത്. അഭിനയം നിർത്തുന്നുവെന്നല്ല, ഇടവേളയാണ്,' ബേസിൽ പറഞ്ഞു.
അതേസമയം, ബേസിൽ ജോസഫിനെ നായകനാക്കി പ്രശസ്ത കലാസംവിധായകന്‍ ജ്യോതിഷ് ശങ്കർ സംവിധാനം ചെയുന്ന ചിത്രമാണ് 'പൊൻമാൻ'. സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ സജിൻ ഗോപുവും ലിജോമോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.