ഇംഗ്ലീഷ് സിനിമയായ ബ്രേയ്ക്ക്ഡൗണിന്റെ റീമേയ്ക്കാണ് സിനിമയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. 100 കോടി മുതല്‍ 150 കോടി വരെ പാരമൗണ്ട് പിക്‌ചേഴ്‌സ് കോപ്പിറൈറ്റായി വിഡാമുയര്‍ച്ചി നിര്‍മാതാക്കളില്‍ നിന്നും ചോദിച്ചിരുന്നെന്നും ഇതാണ് പൊങ്കല്‍ റിലീസാകേണ്ട സിനിമയുടെ റിലീസ് വൈകാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ പാരമൗണ്ട് പിക്‌ചേഴ്‌സിന് ലൈക്ക 11 കോടി രൂപയാണ് നല്‍കിയതെന്നും സിനിമയുടെ ലാഭവിഹിതം തുടര്‍ന്ന് നല്‍കാം എന്ന ഉടമ്പടിയിലാണ് വിടാമുയര്‍ച്ചി റിലീസ് ചെയ്യുന്നത് എന്നുമാണ് തമിഴകത്ത് നിന്നുള്ള പുതിയ വാര്‍ത്ത.