Vidaamuyarchi : വിടാമുയര്‍ച്ചിയിലെ എല്ലാ നടന്മാര്‍ക്കും പ്രാധാന്യമുണ്ട്, പല ലയറുകളുള്ള കഥാപാത്രമാണ് എന്റേത് - നടി റെജിന കാസന്‍ഡ്ര

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2025 (17:40 IST)
Rejina Cassandra
തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജിത് കുമാര്‍ നായകനായെത്തുന്ന വിടാമുയര്‍ച്ചി. ഏറെ നാളുകള്‍ക്ക് ശേഷം അജിത് സിനിമ തിയേറ്ററുകളിലെത്തുന്നു എന്നതിനൊപ്പം തമിഴ് സിനിമയ്ക്ക് അധികം പരിചയമില്ലാത്ത ടെറെയ്‌നിലാണ് വിടാമുയര്‍ച്ചി കഥ പറയുന്നത്. അജിത്തിനൊപ്പം തൃഷ, റജീന കസാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നടി രജീന കസാന്‍ഡ്ര.
 
സിനിമയില്‍ താരം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് സിനിമയുടെ ട്രെയ്ലര്‍ തരുന്നത്. നടി പറയുന്നത് ഇങ്ങനെ.
'ട്രെയിലര്‍ കണ്ട് അനുമാനങ്ങള്‍ ഉണ്ടാകരുത്. വിടാമുയര്‍ച്ചിയിലെ എല്ലാ നടന്മാരും സിനിമയില്‍ പ്രധാനപ്പെട്ടവരാണ്. പല ലെയറുകളുള്ള കഥാപാത്രമാണ് എന്റേത്. അതിനാല്‍ അതിനെ പറ്റി മനസ്സിലാക്കാന്‍ സിനിമ കാണേണ്ടതായി വരും.
 
'തുടക്കത്തില്‍, മഗിഴ് സാര്‍ മറ്റൊരു കഥാപാത്രത്തിനായി എന്നെ സമീപിച്ചു, ഒരാഴ്ചയ്ക്ക് ശേഷം, അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഒരു കോള്‍ വന്നു, ഈ കഥാപാത്രം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അസര്‍ബൈജാനില്‍ ഷൂട്ടിംഗ് നടത്തുമ്പോള്‍, ഷോട്ടുകള്‍ തികഞ്ഞ സമയത്ത് പൂര്‍ത്തിയാക്കേണ്ടത് പ്രധാനമായിരുന്നു, 
 
മൂന്ന് ജോര്‍ജിയന്‍ സ്റ്റണ്ട് മെന്‍മാര്‍ക്കൊപ്പം ഒരു പ്രത്യേക ആക്ഷന്‍ സീക്വന്‍സ് ഉണ്ടായിരുന്നു. അര്‍ജുന്‍ സാര്‍ സെറ്റില്‍ വന്നു, സ്റ്റണ്ട് മാസ്റ്ററില്‍ നിന്ന് ഇന്‍പുട്ട് എടുത്തു, ഒറ്റ ടേക്കില്‍ അത് പൂര്‍ത്തിയാക്കി. ആ ആളുകള്‍ അത്ഭുതപ്പെട്ടു, അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് ചോദിച്ചു, പിന്നീട് വീണ്ടും അത്ഭുതപ്പെട്ടു. അജിത് സാറാണെങ്കില്‍  'അദ്ദേഹം ഒരു അഡ്രിനാലിന്‍ ജങ്കി ആണ്, ശാന്തനും നിശ്ശബ്ദനും ആയി തോന്നുമെങ്കിലും. ആദ്യ ദിവസം മുതല്‍ ഷൂട്ടിംഗിന്റെ അവസാന ദിവസം വരെ ഒരു മികച്ച സുഹൃത്തായിരുന്നു. അദ്ദേഹം വളരെ വിനയവും സൗഹാര്‍ദ്ദപൂര്‍ണ്ണവുമായ ഒരു വ്യക്തിയാണ്. റെജീന കസാന്‍ഡ്ര പറഞ്ഞു.
 
ഫെബ്രുവരി 6-നാണ് വിടാമുയര്‍ച്ചി  ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സ് സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ് നല്‍കുന്നത്, ഛായാഗ്രഹണം ഓം പ്രകാശ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍