എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്കാണ് തെളിയില്ലാത്തത്. ആഡംബര വീട് നിര്‍മ്മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ തെളിവില്ലാത്തത്. ഇതോടെ വിജിലന്‍സ് കുമാറിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കവടിയാറിലെ വീട് നിര്‍മ്മാണത്തിന് എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ലോണിന്റെ രേഖകള്‍ എഡിജിപി ഹാജരാക്കിയെന്ന് വിജിലന്‍സ് പറയുന്നു. സ്വത്ത് വിവര പട്ടികയില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വര്‍ ആരോപിച്ച സ്വര്‍ണക്കടത്ത് ബന്ധത്തിലും തെളിവു കണ്ടെത്താനായില്ല.