എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഡിസം‌ബര്‍ 2024 (19:51 IST)
എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ജൂലൈ ഒന്നിന് ഒഴിവു വരുന്ന മുറയ്ക്ക് ഡിജിപി ആയി എം ആര്‍ കുമാറിന് സ്ഥാന കയറ്റം ലഭിക്കും. സ്‌ക്രീനിങ് കമ്മറ്റി ശുപാര്‍ച്ച മന്ത്രിസഭ അംഗീകരിച്ചു. അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്നായിരുന്നു ശുപാര്‍ശ. സുരേഷ് രാജ് പുരോഹിത്, എംആര്‍ അജിത് കുമാര്‍ എന്നിവരുടെ സ്ഥാനക്കയറ്റ ശുപാര്‍ശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്. 
 
മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് എം ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് സ്ഥാനം കയറ്റം ശുപാര്‍ശ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍