ചിമ്പുവുമായി വേര്‍പിരിഞ്ഞു, നീ പോയാല്‍ ഒന്നുമില്ല, നയന്‍താര വിശാലുമായി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തത് പ്രതികാരമെന്ന നിലയിലെന്ന് സംവിധായകന്‍
ചിമ്പുവുമായി വേര്‍പിരിഞ്ഞയുടനെയായിരുന്നു വിശാലിനൊപ്പം സത്യം എന്ന സിനിമ നയന്‍താര ചെയ്തത്. സിനിമയില്‍ അങ്ങേയറ്റം ഗ്ലാമറസായാണ് താരമെത്തിയത്. നിനക്കൊപ്പം മാത്രമല്ല വിശാലിനൊപ്പവും ഇങ്ങനെ അഭിനയിക്കാനാവുമെന്ന് പറഞ്ഞ് ചിമ്പുവുമായുള്ള വാശിപുറത്താണ് നയന്‍താര അന്ന് സിനിമ തീര്‍ത്തതെന്ന് സംവിധായകനായ നന്ദു പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിലാണ് സംവിധായകന്റെ പരാമര്‍ശം. നയന്‍താരയേയും ചിമ്പുവിനെയും വെച്ച് കെട്ടവന്‍ എന്ന സിനിമ സംവിധാനം ചെയ്തയാളാണ് നന്ദു. എന്നാല്‍ സിനിമ ചില കാരണങ്ങളാല്‍ പൂര്‍ത്തിയായിരുന്നില്ല.