ലഖ്‌നൗ: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത മേനോൻ. നടി തന്നെയാണ് മഹാകുംഭമേളയില്‍ പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളും സംയുക്ത പങ്കുവെച്ചു.
2016 ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത. ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധനേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടു. നിലവിൽ തെലുങ്കിലാണ് സംയുക്ത തിളങ്ങുന്നത്.