നയൻതാരയ്ക്കൊപ്പം മാധവനും സിദ്ധാർഥും മീരാ ജാസ്മിനും, വൻ താരനിരയുമായി ടെസ്റ്റ് വരുന്നു

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2025 (18:08 IST)
Test Netflix
നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്‌പോര്‍ട്‌സ് ഡ്രാമയായ ടെസ്റ്റ് റിലീസിനൊരുങ്ങുന്നു. ഏറെ നാളുകള്‍ക്ക് മുന്‍പായി പ്രഖ്യാപനം വന്ന സിനിമയായിരുന്നുവെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
 
 വൈ നോട്ട് പ്രൊഡക്ഷന്‍സ് മേധാവിയായ ശശികാന്ത് ആണ് സിനിമയുടെ രചനയും സംവിധാനവും. ഗായിക ശക്തിശ്രീ ഗോപാലാണ് സംഗീതം. പുതിയ വിവരം അനുസരിച്ച് ഒടിടിയിലാകും സിനിമ റിലീസ് ചെയ്യുക. എന്നാല്‍ സിനിമയുടെ റിലീസ് തീയ്യതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്ലര്‍ പുറത്തുവന്നത്. ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ 3 വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍