ഫെബ്രുവരി റിലീസുമായി ചാക്കോച്ചനും, ഓഫീസർ ഓൺ ഡ്യൂട്ടി റിലീസ് ഡേറ്റ് പുറത്ത്

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2025 (19:59 IST)
Officer On Duty
നായാട്ട്, ഇരട്ട എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ സിനിമയായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി റിലീസിന് തയ്യാറെടുക്കുന്നു. ഫെബ്രുവരി 20നാണ് സിനിമ തിയേറ്ററിലെത്തുന്നത്. ഇരട്ട എന്ന സിനിമയുടെ കോ- ഡയറക്ടര്‍ കൂടിയായിരുന്നു ജിത്തു അഷ്‌റഫ്. കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള അവതരിപ്പിക്കുന്നത്.
 
ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീറാണ് സിനിമയുടെ രചന. നായാട്ടിന് ശേഷം ചാക്കോച്ചന്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്.ജഗദീഷ്, വിശാഖ് നായര്‍, വൈശാഖ് ശങ്കര്‍, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ലേയ മാമ്മന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍