എന്തൊക്കെയാണ് നിങ്ങൾ പറഞ്ഞുപരത്തുന്നത്, നാണമില്ലേ..തങ്കച്ചനെ ചേർത്ത് വരുന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് അനുമോൾ

അഭിറാം മനോഹർ

വ്യാഴം, 6 ഫെബ്രുവരി 2025 (19:50 IST)
Anumol- thankachan
മിനിസ്‌ക്രീനില്‍ വലിയ ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. സീരിയലുകളിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും അനുമോളിന്റെ കരിയറില്‍ വഴിത്തിരിവായത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയായിരുന്നു. ഈ പരിപാടിയും ടെലിവിഷന്‍ താരമായ തങ്കച്ചനുമായുള്ള അനുവിന്റെ കോമ്പോ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ജോഡി ഹിറ്റായതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
 
 ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അനുമോള്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് നിങ്ങള്‍ക്ക് നാണമില്ലേ? എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാല്‍ എനിക്കൊന്നും തോന്നാറില്ല. എന്നാല്‍ തങ്കച്ചന്‍ ചേട്ടന്റെ കാര്യം അങ്ങനെയല്ല. ചേട്ടന് ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല വിഷമമുണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്. അനുമോള്‍ പറഞ്ഞു.
 
ഇതിന് മുന്‍പും തങ്കച്ചനുമായുള്ള ബന്ധം എത്തരത്തിലാണെന്ന് അനുമോള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്കച്ചന് എപ്പോഴും താന്‍ ഒരു അനുജത്തിയാണെന്നും തനിക്ക് തങ്കച്ചന്‍ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍