ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

നിഹാരിക കെ.എസ്

ബുധന്‍, 6 ഓഗസ്റ്റ് 2025 (19:56 IST)
തൊടുപുഴ: ഇടുക്കിയില്‍ ചക്കക്കൊമ്പന്‍മാരുടെ ശല്യം. ചിന്നക്കനാലിലും മറയൂരിലും ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആനകളാണ് ആക്രമണം നടത്തിയത്. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീട് തകര്‍ത്തപ്പോള്‍ മറയൂരില്‍ ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.
 
മറയൂരില്‍ കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് ചക്കക്കൊമ്പന്‍ എന്ന ആന എത്തിയത്. പെട്രോള്‍ പമ്പിനു സമീപം നിരവധി കുടുംബങ്ങള്‍ താമസിയ്ക്കുന്ന ബാബുനഗറില്‍ ആണ് ആന എത്തിയത്. സമീപത്തെ വീടിനു മുന്‍പിലെ പ്ലാവില്‍ നിന്നും ചക്ക ഭക്ഷിച്ച ശേഷം ജീപ്പ് ആക്രമിച്ചു.
 
രാത്രി 10 മണിയോടെ ആനയെ ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് ജനവാസ മേഖലയില്‍ നിന്ന് തുരത്തി. എന്നാല്‍ രാത്രി മുഴുവന്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള പ്രദേശത്തു ആന നിലയുറപ്പിച്ചു. സിങ്കുകണ്ടം സ്വദേശി മറിയകുട്ടിയുടെ വീടിന് നേരെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചിന്നക്കനാല്‍ മേഖലയില്‍ വിലസുന്ന ചക്കകൊമ്പന്റെ ആക്രമണം ഉണ്ടായത്. വീട് പൂര്‍ണ്ണമായും തകര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍