സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മുരാരി ബാബുവിനെ ഇന്ന് രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയ കേസിലും ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡില്‍് ചെയ്തു. നിലവില്‍ തിരുവനന്തപുരം സബ്ജയിലിലാണ് ഇയാള്‍.
ഇന്നലെ കോടതി റിമാന്‍ഡ് ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. പിന്നാലെ സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. ദ്വാരപാലാക പാളിയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിള പാളിയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്നലെ കോടതിയില്‍ നല്‍കിയിരുന്നു.
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് ഇടഞ്ഞു നില്‍ക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കി. 1999 വിജയ് മല്യ സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭിക്കണമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കണ്ടെത്താന്‍ ഇനി സമയം നല്‍കാനാകില്ലെന്നും എസ്ഐടി പറഞ്ഞു.