Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

അഭിറാം മനോഹർ

തിങ്കള്‍, 12 മെയ് 2025 (18:15 IST)
തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണുകളിലേക്ക് ലേസര്‍ അടിച്ചതാണ് ആന ഓടാന്‍ കാരണമായതെന്ന് പാറമേക്കാവ് ദേവസ്വം. പൂരപറമ്പുകളില്‍ ലേസറുകള്‍ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൂരം എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകള്‍ക്കെതിരെ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
 
 തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചത്. അല്പസമയത്ത് സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ആനയെ ഉടനെ തളയ്ക്കാനായി. നിരവധി പേര്‍ക്ക് ആനയിടഞ്ഞതിനെ തുടര്‍ന്നുണ്ടായ കൂട്ടപ്പാച്ചിലില്‍ പരിക്കേറ്റിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍