ചൂട് പണിയാകും; പൂരം കാണാന്‍ പോകുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍

രേണുക വേണു

ചൊവ്വ, 6 മെയ് 2025 (13:11 IST)
Thrissur Pooram 2025

ശക്തമായ വേനല്‍ ചൂട് തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. പൂരം ആസ്വദിക്കാനെത്തിയിട്ടുള്ള പൊതുജനങ്ങള്‍ വെയിലത്ത് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തണലില്‍ വിശ്രമിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.
 
പകല്‍ 10 മണി മുതല്‍ ഉച്ചയ്ക്കു മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പൂരത്തിനു എത്തിയവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. 
 
തുടര്‍ച്ചയായി വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കുക. കുട, തൊപ്പി എന്നിവ ഉപയോഗിച്ച് വെയിലില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കണം. ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ പൂരനഗരിയിലുള്ള മെഡിക്കല്‍ ക്യാംപുകളില്‍ സഹായം തേടുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍