കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ച നിലയില്‍. പെയ്ന്റിങ് ജോലി ചെയ്യുന്ന അജിത്(35), വൊര്‍ക്കൊടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേത(27) എന്നിവരാണ് ജീവനൊടുക്കൊയത്.
തിങ്കളാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശ്വേതയും അജിത്തും ഇവരുടെ 2 വയസുള്ള ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് സഹോദരിയുടെ വീട്ടിലെത്തിച്ചിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരം ഇരുവരും വീട്ടുമുറ്റത്ത് വീണുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.