എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കുന്നതാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒന്‍പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നും കെ എം ഷാജി ദുബായില്‍ പറഞ്ഞു. ഒന്‍പതര വര്‍ഷത്തിനിടെ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലീം മാനേജ്‌മെന്റിന് കിട്ടി. ഭരണം വേണം. പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ ആയിരിക്കില്ല. നഷ്ടപ്പെട്ട ഒന്‍പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ സമുദായത്തിന് തിരിച്ച് കൊടുക്കാനായിരിക്കണം. കെ എം ഷാജി പറഞ്ഞു.