ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍. ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ഒരു തരി പൊന്നെടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ വൈപ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷ നേതാവും പറയുന്നുവെന്നും ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പ സംഗമത്തെ അനുകരിക്കുന്നതാണെന്നും ആക്ഷേപിച്ചവര്‍ ഇപ്പോള്‍ പരിപാടി നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.