'കൈയ്യടി കിട്ടാനുള്ള വാദം, സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല': വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 ജനുവരി 2025 (09:58 IST)
salam
സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്ന വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും സലാം പറഞ്ഞു. മലപ്പുറത്ത് എടകരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീയും പുരുഷനും തുല്യനീതി വേണം. ജന്‍ഡര്‍ ഇക്വാളിറ്റി അല്ല, ജന്‍ഡര്‍ ജസ്റ്റിസ് ആണ് വേണ്ടത്. ഇതാണ് ലീഗിന്റെ നയം. സ്ത്രീയും പുരുഷനും എല്ലാ നിലക്കും തുല്യമാണെന്ന് പറയാന്‍ സാധിക്കുമോ. ബസ്സില്‍ പ്രത്യേക സീറ്റ് അല്ലേ. സ്‌കൂളില്‍ പോലും ഇരിക്കുന്നത് പ്രത്യേകം ബെഞ്ചിലാണ്. ഇതെല്ലാം രണ്ടും വ്യത്യസ്തമായതുകൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍