സല്ലാപം എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച മഞ്ജു വാര്യർ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ്. തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത മഞ്ജു ഇപ്പോൾ തമിഴിലും സജീവമാണ്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ ആണ് മഞ്ജുവിന്റെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ, സിനിമയിൽ തന്നെ സ്വാധീനിച്ച തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.
'എനിക്ക് നയൻതാരയെ വളരെയധികം ഇഷ്ടമാണ്. വ്യക്തിപരമായും അറിയാം. അവർ അഭിനയിച്ച സിനിമകൾ ഞാൻ ആസ്വദിച്ച് കാണാറുണ്ട്. സ്ത്രീകൾക്കും ഇൻഡസ്ട്രിയിൽ ശക്തരായി നിലനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. അവരെയും അവരുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനെയും ഞാൻ ഇഷ്ടപ്പെടുന്നു', മഞ്ജു പറഞ്ഞു.