ബോക്സ് ഓഫീസിൽ അടിപതറി വിടാമുയർച്ചി? കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

നിഹാരിക കെ.എസ്

ശനി, 8 ഫെബ്രുവരി 2025 (19:28 IST)
അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി'ക്ക് പ്രതീക്ഷിച്ച പ്രതികരണമല്ല ഇപ്പോൾ തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ സിനിമ ആദ്യ ദിവസം വമ്പൻ കളക്ഷൻ ആയിരുന്നു നേടിയത്. എന്നാൽ രണ്ടാം ദിവസമായ ഇന്നലെ കളക്ഷനിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
 
ആദ്യ ദിനത്തിൽ ചിത്രത്തിൻറെ ഇന്ത്യൻ മാർക്കറ്റിൽ നിന്നുള്ള നേട്ടം 26 കോടി ആയിരുന്നു. എന്നാൽ രണ്ടാം ദിനത്തിൽ അത് 8.75 കോടിയായി കുറഞ്ഞു. ആദ്യ ദിനത്തിന്റെ പകുതി പോലും സ്വന്തമാക്കാൻ രണ്ടാം ശിവസത്തിന് കഴിഞ്ഞില്ല. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 61 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. 1.35 കോടിയാണ് സിനിമ ആദ്യ ദിവസം കേരളത്തിൽ നിന്നും നേടിയത്. അതേസമയം കേരളത്തിൽ രണ്ടാം ദിവസം വലിയ ഇടിവാണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.
 
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍