മഹാകുംഭമേളയിൽ പങ്കെടുത്ത് ജയസൂര്യയും കുടുംബവും, ഗംഗാ സ്‌നാനം ചെയ്യുന്ന ചിത്രം പുറത്ത്

നിഹാരിക കെ.എസ്

ശനി, 8 ഫെബ്രുവരി 2025 (18:35 IST)
മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. നടൻ ഗംഗയിൽ പുണ്യസ്‌നാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് താരം കുംഭമേളയിൽ എത്തിയത്.
 
മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയുന്നത് ആയുഷ്‌കാലത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അതിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോകാൻ സാധിച്ചത് ഒരു അത്യപൂർവ ഭാഗ്യമാണ്. ഇനി ഒരു മഹാകുംഭമേള 144 വർഷങ്ങൾക്ക് ശേഷം മാത്രമേ സംഭവിക്കൂ.
 
ഭാര്യയോടും മക്കളോടുമൊപ്പം അവിടെ പോയി ആ മഹാത്ഭുതം നേരിട്ട് കണ്ട് അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വല്ലാത്ത അനുഭവമായിരുന്നു എന്നാണ് ജയസൂര്യ മനോരമ ഓൺലൈനോട് പ്രതികരിച്ചത്. അതേസമയം, തന്റെ പേരിൽ ലൈംഗാതിക്രമ കേസ് എത്തിയതിന് പിന്നിൽ ജയസൂര്യ പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍