'കഴിഞ്ഞ വർഷം എന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞ ശേഷം ഒരു മെഡിസിൻ എനിക്ക് തെറ്റായി തന്നു. കൊടുത്തയാളുടെ പേര് പറയുന്നില്ല. തെറ്റായി ഞാൻ കഴിച്ചെന്ന് പറയാം. ഒരുപാട് നാൾ ഞാൻ ഇതറിയാതെ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും ദൈവം എന്നെ രക്ഷിച്ചു. പത്ത് ദിവസം ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് എന്റെ കൂടെ കോകിലയുണ്ട്. ആ സമയത്ത് എന്റെ കാര്യങ്ങൾ നോക്കാൻ വന്നതാണ്.
കഴിക്കലും കുളിക്കലും തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഒരു അമ്മയ്ക്ക് മാത്രമേ ചെയ്യാൻ കഴിയൂ. അന്നാണ് താൻ കോകിലയുടെ സ്നേഹം മനസിലാക്കിയതെന്നും ബാല പറയുന്നു. സീരിയസാാണ് ഇവൾ പറയുന്നതെന്ന് മനസിലാക്കി. അതുവരെയും ചെറിയ കുട്ടിയാണെന്ന് കരുതിയിരിക്കുകയായിരുന്നു. വർഷങ്ങളായി എനിക്ക് വേണ്ടി കോകില ഡയറിയിൽ കവിതയെഴുതുകുകയായിരുന്നെന്നും ബാല പറയുന്നു.