കമൽ ഹാസന്റെയും അജിത്തിന്റെയും വഴിയേ നയൻതാരയും, എന്താണ് തമിഴകത്ത് സംഭവിക്കുന്നത്?

നിഹാരിക കെ.എസ്

വ്യാഴം, 6 മാര്‍ച്ച് 2025 (14:38 IST)
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നയന്‍താര. ആരാധകർ നടിയെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുന്നത്. നിരവധി സിനിമകളിൽ നിർമാതാക്കൾ നടിക്ക് ലേഡി സൂപ്പറസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് നൽകിയിരുന്നു. ഇപ്പോഴിതാ, ഈ വിളി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറയുകയാണ് നയൻതാര. 
 
ഇനിമുതൽ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടെന്നും പേര് മാത്രം വിളിച്ചാല്‍ മതിയെന്നും നയൻതാര പറയുന്നു. വ്യക്തിയെന്ന നിലയിലും തന്നെ പരിചയപ്പെടുത്താന്‍ നല്ലത് ഈ പേര് തന്നെയാണെന്നും നയന്‍താര പറയുന്നു. സിനിമയാണ് എന്നും നമ്മളെ ചേര്‍ത്ത് നിര്‍ത്തുന്നത്. അത് എന്നും അതേപോലെ തുടരട്ടെ എന്നും നയന്‍താര പറഞ്ഞിരുന്നു. 
  
രജനികാന്തിനെ തലൈവര്‍ എന്നും കമല്‍ ഹാസനെ ഉലകനായകന്‍ എന്നും അജിത്തിനെ തലൈ എന്നുമൊക്കെയാണ് ആരാധകര്‍ വിളിക്കുന്നത്. കമല്‍ ഹാസനും അജിത്തും തങ്ങളെ ഇത്തരം പേരുകളിലൂടെ വിളിക്കരുതെന്ന അഭ്യര്‍ഥനയുമായി മുന്‍പ് രംഗത്ത് വന്നിരുന്നു. കമൽ ഹാസന്റെയും അജിത്തിന്റെയും പ്രസ്താവനയ്ക്ക് പിന്നാലെയാണ് നയൻതാരയും തനിക്ക് പ്രത്യേക വിശേഷണമൊന്നും വേണ്ടെന്ന് അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍