Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

നിഹാരിക കെ.എസ്

ഞായര്‍, 23 മാര്‍ച്ച് 2025 (08:48 IST)
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സുന്ദർ സിയാണ് മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നും ഇതിനെ തുടർന്ന് ഷൂട്ടിങ് തന്നെ നിർത്തിവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.  
 
സിനിമയുടെ ചിത്രീകരണത്തിനിടയിൽ കോസ്റ്റ്യൂമിനെച്ചൊല്ലി നയൻതാരയും ഒരു അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും നടി ഇയാളെ ശകാരിച്ചതായും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാരണത്താൽ സുന്ദർ സി സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. മാത്രമല്ല നയൻതാരയെ മാറ്റി തമന്നയെ ടൈറ്റിൽ റോളിൽ കൊണ്ടുവരുന്നതിന് ആലോചിചിതയും അഭ്യൂഹങ്ങൾ വന്നു.
 
എന്നാൽ നയൻതാരയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി നിർമ്മാതാവ് ഇഷാരി ഗണേഷിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നം പരിഹരിച്ചതോടെ പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നയന്താരയോ സുന്ദർ സിയോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍