ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!

അഭിറാം മനോഹർ

വ്യാഴം, 3 ഏപ്രില്‍ 2025 (11:02 IST)
ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കായി വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും, അവസരം ലഭിച്ചാല്‍ ഹജ്ജിന് പോകാന്‍ തയ്യാറായവര്‍ക്കും അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് (ഏപ്രില്‍ 3) അവസാനിക്കുന്നു. സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള ഈ നടപടി ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കേണ്ടതാണ്.
 
പ്രധാനപ്പെട്ട വിവരങ്ങള്‍:
 
അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കേണ്ട മാര്‍ഗം: ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് സമര്‍പ്പിക്കുക.
 
ലോഗിന്‍ ഡീറ്റെയില്‍സ്: പില്‍ഗ്രിം ലോഗിനില്‍ അപേക്ഷകരുടെ യൂസര്‍ ഐഡി യും പാസ്വേഡ് ഉം ഉപയോഗിക്കുക.
 
ഓണ്‍ലൈന്‍ മാത്രം: അണ്ടര്‍ടേക്കിംഗ് സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വര്‍ഷത്തെ ഹജ്ജിനായി പരിഗണിക്കുകയുള്ളൂ.അണ്ടര്‍ടേക്കിങ് നല്‍കേണ്ട. വെബ് സൈറ്റ്: WWw.hajcommittee.gov.in.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍