India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം

അഭിറാം മനോഹർ

ബുധന്‍, 2 ഏപ്രില്‍ 2025 (14:30 IST)
പൂഞ്ച്: ലൈന്‍ ഓഫ് കണ്‍ട്രോള്‍ (LoC) സമീപം പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുവരികയും വെടിയുതിര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യം. ജമ്മു-കശ്മീറിലെ പൂഞ്ച് ജില്ലയില്‍ ഏപ്രില്‍ ഒന്നിനാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന്  ബുധനാഴ്ച (ഏപ്രില്‍ 3) സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
 
 
'ഏപ്രില്‍ 1-ന് പാകിസ്താന്‍ സൈന്യം ലൈന്‍ ഓഫ് കണ്‍ട്രോള്‍ (LC) ലംഘിച്ച് കൃഷ്ണ ഘാട്ടി സെക്ടറില്‍ കുഴിബോംബ് സ്‌ഫോടനം സൃഷ്ടിച്ചു. ഇതിന് ശേഷം പാകിസ്താന്‍ സൈന്യം ഒരു പ്രകോപനവും കൂടാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.  ഇന്ത്യന്‍ സൈന്യം നിയന്ത്രിതവും യുക്തിപരവുമായ രീതിയില്‍ മറുപടി നല്‍കുകയും. സാഹചര്യം നിയന്ത്രണത്തിലാക്കുകയും ചെയ്തു, സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
 
 
 2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്തം ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്നും മേഖലയില്‍ സംഘര്‍ഷമില്ലാതെയിരിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും ഇന്ത്യന്‍ സൈനൂം എടുത്തുപറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍