ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ സ്ലാബ് തകരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാവുകയും ചെയ്തത് മരണസംഖ്യ കൂടാന്‍ കാരണമായി.