Gujarat Titans vs Punjab Kings: പഞ്ചാബിനെ രക്ഷിക്കാന്‍ ശ്രേയസിനാകുമോ? പ്രതീക്ഷകളോടെ ഗുജറാത്തും

രേണുക വേണു

ചൊവ്വ, 25 മാര്‍ച്ച് 2025 (15:27 IST)
Punjab Kings

Gujarat Titans vs Punjab Kings: അടിമുടി മാറ്റത്തോടെ എത്തുന്ന പഞ്ചാബ് കിങ്‌സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മറുവശത്ത് മൂന്ന് സീസണുകള്‍ കൊണ്ട് മികച്ച വിജയ റെക്കോര്‍ഡുകള്‍ ഉള്ള ഗുജറാത്ത് ടൈറ്റന്‍സാണ്. ഇന്ന് രാത്രി 7.30 നു അഹമ്മദബാദില്‍ വെച്ചാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. 
 
ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. മര്‍കസ് സ്റ്റോയ്‌നിസും ഗ്ലെന്‍ മാക്‌സ്വെല്ലും അടങ്ങുന്ന ഓള്‍റൗണ്ടര്‍ നിരയില്‍ വലിയ പ്രതീക്ഷയുണ്ട്. 
 
പഞ്ചാബ്, സാധ്യത ടീം: ശ്രേയസ് അയ്യര്‍, പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, മര്‍കസ് സ്റ്റോയ്‌നസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിങ്, നേഹാള്‍ വധേര, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ 
 
അതേസമയം ജോസ് ബട്‌ലറും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഗുജറാത്തിന്റെ ട്രംപ് കാര്‍ഡുകള്‍. ഇരുവരും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ പിടിച്ചുകെട്ടുക ബുദ്ധിമുട്ടാണ്. ബൗളിങ്ങില്‍ കഗിസോ റബാദയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് കൂടി എത്തുമ്പോള്‍ ടീം സുസജ്ജം. 
 
ഗുജറാത്ത്, സാധ്യത ടീം: ശുഭ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, കഗിസോ റബാദ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍