നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെ നായകനെന്ന നിലയിലുള്ള ഐപിഎല്‍ റെക്കോര്‍ഡ് അത്ര മെച്ചമുള്ളതല്ല. ഇത് തിരുത്താനാകും ഇത്തവണ ഗില്‍ ലക്ഷ്യമിടുന്നത്. ജോസ് ബട്ട്ലര്‍ക്കൊപ്പം സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാട്ടിയ എന്നിവരടങ്ങുന്ന ഗുജറാത്ത് തങ്ങളുടേതായ ദിവസം ആരെയും തോല്‍പ്പിക്കുന്ന സംഘമാണ്. അതേസമയം നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ശ്രേയസ് അയ്യരും അസ്മത്തുള്ള ഒമര്‍സായിയും അടങ്ങുന്ന പഞ്ചാബും മികച്ച ടീമാണ്.
സ്പിന്നറായി റാഷിദ് ഖാനും പേസര്‍മാരായി കഗിസോ റബാഡ, മുഹമ്മദ് സിറാജ് എന്നിവരുള്ളത് ഗുജറത്തിന് കരുത്താണ്. മാര്‍ക്കോ യാന്‍സനും ഒമര്‍സായും അടങ്ങുന്ന പഞ്ചാബ് പേസ് നിര അത്ര ശക്തമല്ല എന്നതാകും പഞ്ചാബിന് തിരിച്ചടിയാവുക. ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം.