ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (18:26 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ പോരാട്ടം കാഴ്ചവെയ്ക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. തുടക്കത്തിലെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 66 റണ്‍സുമായി സഞ്ജു സാംസണും 70 റണ്‍സുമായി ധ്രുവ് ജുറലുമാണ് രാജസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മത്സരത്തില്‍ 242 റണ്‍സ് നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു.
 
 37 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ 66 റണ്‍സ് പ്രകടനം. 2020 മുതലുള്ള സീസണുകളിലെല്ലാം രാജസ്ഥാനായി ആദ്യമത്സരത്തില്‍ 50+ റണ്‍സ് പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ആ പതിവ് ഇത്തവണയും സഞ്ജു തെറ്റിച്ചില്ല. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ 74 റണ്‍സ് നേടികൊണ്ടാണ് സഞ്ജു ഈ ശീലത്തിന് തുടക്കമിട്ടത്.
 
2021ല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായുള്ള സീസണില്‍ ആദ്യമത്സരത്തില്‍ തന്നെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരെ സെഞ്ചുറി പ്രകടനമാണ് സഞ്ജു നടത്തിയത്. 63 പന്തില്‍ 119 റണ്‍സാണ് മത്സരത്തില്‍ സഞ്ജു നേടിയത്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. 2023ലും ഹൈദരാബാദിനെതിരെയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം ഇതില്‍ 32 പന്തില്‍ 55 റണ്‍സ് നേടാന്‍ സഞ്ജുവിനായി. 2024ല്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 52 പന്തില്‍ 82* റണ്‍സാണ് സഞ്ജു നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍